കൊലക്കേസ് പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് സിപിഎം-ബിജെപി ധാരണയിൽ: ഡിസിസി പ്രസിഡൻ്റ് മാര്‍ട്ടിന്‍ ജോര്‍ജ്.

കൊലക്കേസ് പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് സിപിഎം-ബിജെപി ധാരണയിൽ: ഡിസിസി പ്രസിഡൻ്റ് മാര്‍ട്ടിന്‍ ജോര്‍ജ്.
Oct 8, 2025 06:38 PM | By PointViews Editr

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മുകാരും ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും പ്രതികളാകുന്ന കൊലപാതക കേസുകളിലും വധശ്രമ കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇരു പാർട്ടികളുടെയും നേതൃതലത്തിലെ ധാരണയുടെ ഭാഗമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

ഏറ്റവുമൊടുവില്‍ മാഹി ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ വെറുതെ വിട്ടിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഒണിയന്‍ പ്രേമൻ വധ കേസിലെ പ്രതികളായ ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും വെറുതെ വിട്ടിരുന്നു. പ്രമാദമായ ഇത്തരം കേസുകളിൽ സാക്ഷികളാക്കപ്പെടുന്ന പാർട്ടി പ്രവർത്തകരുടെ മൊഴികൾ തന്നെയാണ് പ്രൊസിക്യൂഷൻ്റെ വാദമുഖങ്ങൾ ദുർബലമാക്കുന്നത്. ഇതിനു പിന്നിൽ സി പി എം , ബി ജെ പി നേതൃതലത്തിലെ ധാരണയാണെന്ന് സംശയിക്കേണ്ട സ്ഥിതിയാണ്. യഥാര്‍ഥ കൊലയാളികളെ പ്രതികളാക്കാതെ പാര്‍ട്ടി നേതൃത്വങ്ങള്‍ പറയുന്നതിനനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന രീതികളും കണ്ണൂരിലുണ്ട്. കോടതിയില്‍ കേസ് തള്ളിപ്പോകാനുള്ള എല്ലാ പഴുതുകളും നേരത്തേ ഒരുക്കിവെച്ചാണ് ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ നേതൃതലങ്ങളില്‍ നടക്കുന്നത്. സമീപകാലത്തെ പല കേസുകളിലും ഇത്തരം ധാരണകള്‍ പകല്‍ പോലെ വ്യക്തമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റേയും ബിജെപിയുടേയും നേതാക്കള്‍ തമ്മിലുള്ള ധാരണയില്‍ രക്തസാക്ഷി, ബലിദാനി കുടുംബങ്ങളും സാധാരണ പ്രവര്‍ത്തകരുമാണ് ചതിക്കപ്പെടുന്നത്. കൊലക്കേസുകളിലടക്കം പ്രതിചേര്‍ക്കപ്പെടുന്നവരെ കോടതികളില്‍ നിന്നും കുറ്റവിമുക്തരാക്കി വീരപരിവേഷം നല്‍കി അതിനെ ആഘോഷമാക്കുന്നത് സമൂഹത്തിനു നല്‍കുന്ന സന്ദേശം ഭീകരമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

The CPM-BJP agreement is that the murder accused will not be punished: DCC President Martin George.

Related Stories
ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

Oct 27, 2025 10:32 AM

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:36 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:31 AM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ  ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

Oct 26, 2025 05:00 PM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ്...

Read More >>
കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

Oct 26, 2025 02:50 PM

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ...

Read More >>
യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

Oct 25, 2025 01:50 PM

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ്...

Read More >>
Top Stories